narcotic arrest
കൊടുങ്ങല്ലൂരില്‍ ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ പിടിയില്‍
അറസ്റ്റിലായവരില്‍ ഒരാള്‍ കോളജ് വിദ്യാര്‍ഥി
തൃശൂര്‍ | കൊടുങ്ങല്ലൂര്‍ പാടാകുളത്ത് ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ പടാകുളം പുളിക്കല്‍ വീട്ടില്‍ അരുണ്‍ (27) കാരെപ്പറമ്പില്‍ വീട്ടില്‍ ആദര്‍ശ് (21)എന്നിവരാണ് പിടിയിലായത്. ഒരു കിലോയോളം ഹാഷിഷ് ഓയില്‍ ഇവരില്‍ നിന്ന് കണ്ടെടുത്തത്. പ്രതികളില്‍ ഒരാള്‍ കോളജ് വിദ്യാര്‍ഥിയാണ്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്.
---- facebook comment plugin here -----