Kerala
കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
എരുമേലി നേര്‍ച്ചപ്പാറ ഫാത്തിമ സദനം വീട്ടില്‍ പോള്‍വിന്‍ ജോസഫ് (21), വലിയപതാല്‍ തോമ്പികണ്ടം വെള്ളിക്കര വീട്ടില്‍ വി എസ് ബാബു (62) എന്നിവരാണ് പിടിയിലായത്.

പത്തനംതിട്ട | കഞ്ചാവ് കൈവശം വച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. റാന്നി മന്ദമരുതിയില്‍ വച്ച് എസ് എച്ച് ഒ. ജിബു ജോണിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് എരുമേലി നേര്‍ച്ചപ്പാറ ഫാത്തിമ സദനം വീട്ടില്‍ പോള്‍വിന്‍ ജോസഫ് (21) പിടിയിലായത്.
വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വലിയപതാല്‍ തോമ്പികണ്ടം വെള്ളിക്കര വീട്ടില്‍ വി എസ് ബാബു (62) പിടിയിലായി. ഇയാളുടെ പക്കല്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തു.
പോലീസിനെ കണ്ട് കഞ്ചാവ് സൂക്ഷിച്ച പൊതി സമീപത്തെ റബര്‍ തോട്ടത്തിലേക്ക് ഇയാള്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞുവച്ച് പിടികൂടുകയായിരുന്നു.