Pathanamthitta
പത്തനംതിട്ടയില്‍ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ ജി ഉണ്ണികൃഷ്ണന്‍, എസ് സി പി ഓ ഷാനവാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിരുവല്ല | കഞ്ചാവ് കൈവശം വച്ചതിന് പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം നന്നൂര്‍ കാരുവള്ളി എച്ച് എസ്സിന് സമീപം കുഴിക്കാല തടത്തില്‍ വീട്ടില്‍ സുരേഷ്(50)ആണ് അറസ്റ്റിലായത്. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ ജി ഉണ്ണികൃഷ്ണന്‍, എസ് സി പി ഓ ഷാനവാസ് എന്നിവര്‍ ചേര്‍ന്നാണ് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മറ്റൊരു കേസില്‍ പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റിന് സമീപത്തു നിന്നും ബീഹാര്‍ സ്വദേശി മുന കുമാര്‍(20) ആണ് പിടിയിലായത്. പത്തനംതിട്ട എസ് ഐ കെ ആര്‍ രാജേഷ് കുമാര്‍, സി പി ഓമാരായ അഷര്‍ മാത്യു, ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.