Kerala
തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍
ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.
തിരുവനന്തപുരം | തിരുവനന്തപുരം മേനംകുളത്ത് എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍. കണിയാപുരം സ്വദേശികളായ മുഹമ്മദ് ഹാരിസ്, നാസില്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.
അതേ സമയം, ആലപ്പുഴയില്‍ എക്‌സൈസ് നടത്തിയ രാത്രികാല പരിശോധനയില്‍ 7.9 ഗ്രാം മെത്താഫിറ്റമിന്‍, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി യുവാവിനെ പിടികൂടി. അമ്പലപ്പുഴ മുല്ലാത്ത് വളപ്പ് സ്വദേശി ബാദുഷ(24)യാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരന്‍ മാഹീനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
---- facebook comment plugin here -----