Kerala
വളാഞ്ചേരിയില്‍ എം ഡി എം എയുമായി രണ്ടുപേര്‍ പിടിയില്‍
മൂര്‍ക്കനാട് സ്വദേശി ഫഹദ്, തിരുവേഗപ്പുറ സ്വദേശി ഫാസില്‍ എന്നിവരാണ് പിടിയിലായത്.

മലപ്പുറം | എം ഡി എം എയുമായി വളാഞ്ചേരിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി ഫഹദ്, തിരുവേഗപ്പുറ സ്വദേശി ഫാസില്‍ എന്നിവരാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി ബെംഗളൂരുവില്‍ നിന്ന് എത്തിച്ച എം ഡി എം എയില്‍ 27 ഗ്രാമാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്.
പട്ടാമ്പി, വളാഞ്ചേരിയിലെ തിരുവേഗപ്പുറ, പുറമണ്ണൂര്‍, കൊടുമുടി പ്രദേശങ്ങളിലിലെ കോളജുകള്‍ കേന്ദ്രീകരിച്ചും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുമാണ് ഇവരുടെ വില്‍പന. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരി സ്വാഗത് ഹോട്ടലിന് സമീപത്തുവച്ചായിരുന്നു ഇരുവരും പിടിയിലാവുന്നത്.
വളാഞ്ചേരി എസ് എച്ച് ഒ ബഷീറിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ ജോബ് ജയപ്രകാശ്, രാജേഷ്, ഡാന്‍സാഫ് സംഘാംഗം എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്.