Kerala
മലപ്പുറത്ത് ലോറിയില്‍ കടത്തുകയായിരുന്ന 20,000 ലിറ്ററിലധികം സ്പിരിറ്റുമായി രണ്ട് പേര്‍ പിടിയില്‍
കര്‍ണാടകയില്‍ നിന്നാണ് സ്പിരിറ്റ് ലോറി എത്തിയത്
മലപ്പുറം | മലപ്പുറം തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. വാഹനത്തില്‍ കടത്തുകയായിരുന്ന ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാന്‍സഫ് സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ചരക്ക് ലോറിയില്‍ നിന്നാണ് സ്പിരിറ്റ് കണ്ടെടുത്തത്.
കര്‍ണാടകയില്‍ നിന്നാണ് സ്പിരിറ്റ് ലോറി എത്തിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്‌നാട് സ്വദേശികളായ അന്‍പഴകന്‍, മൊയ്തീന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
---- facebook comment plugin here -----