Connect with us

National

എലി വിഷം പൊടിച്ചിട്ട മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

വീട്ടില്‍ രാത്രിയില്‍ എസി പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ നാല് പേരേയും രാവിലെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു

Published

|

Last Updated

ചെന്നൈ  | ചെന്നൈയിലെ കുന്ദ്രത്തൂരില്‍ എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. ആറ് വയസ്സുകാരിയായ വിശാലിനിയും ഒരു വയസ്സുള്ള സായി സുദര്‍ശനുമാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരന്‍, പവിത്ര എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

ബേങ്ക് മാനേജരായ ഗിരിധരന്‍, വീട്ടില്‍ എലിശല്യം രൂക്ഷമായതോടെയാണ് കീടനാശിനി കമ്പനിയെ സമീപിച്ചത് . ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ കമ്പനി ജീവനക്കാര്‍ എലിവിഷം പലയിടത്തായി പൊടിച്ചിട്ടു. വീട്ടില്‍ രാത്രിയില്‍ എസി പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ നാല് പേരേയും രാവിലെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പേ കുട്ടികളുടെ മരണം സംഭവിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ദരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. സംഭവത്തിന് പിന്നാലെ
ടി നഗര്‍ ആസ്ഥാനമായുള്ള പെസ്റ്റ് കണ്‍ട്രോള്‍ കമ്പനിയിലെ മൂന്ന് പേര്‍ക്കെതിരെ കുന്ദ്രത്തൂര്‍ പോലീസ് കേസെടുത്തു

 

Latest