Kerala
അന്ധകാരനഴി കടൽത്തീരത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ആലപ്പുഴ | ആലപ്പുഴ അന്ധകാരനഴി കടല്‍ത്തീരത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.ഇതില്‍ ഒരു മൃതദേഹം തിരിച്ചറിഞ്ഞു.അരൂര്‍ സ്വദേശി നിയാസിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.ഇയാളെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നെന്നാണ് വിവരം.
രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൂര്‍ണമായും അഴുകിയ നിലയിലാണ് മൃതദേഹം.
കുത്തിയതോട് പട്ടണക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----