Kerala
കടയിലെത്തിയ രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ചു; ബാര്‍ബര്‍ക്ക് 40 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം പിഴയും
പതിനൊന്നു വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് ഒരേ ദിവസം പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയായത്

തിരുവനന്തപുരം | നെയ്യാറ്റിന്‍കര, മണലൂര്‍ പുതുവീട്ടു മേലേ പുത്തന്‍ വീട്ടില്‍ ചന്ദ്രനെ ആണ് പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. രണ്ട് കേസുകളിലായി 40 വര്‍ഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കാനും ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് വിധിച്ചു.
പതിനൊന്നു വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് ഒരേ ദിവസം പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയായത്. മലയാലപ്പുഴ മുക്കുഴിയില്‍ ഇന്ദ്രന്‍സ് എന്ന പേരില്‍ നടത്തിവന്നിരുന്ന ബാര്‍ബര്‍ ഷോപ്പില്‍ വച്ച് 2023ലാണ് സംഭവമുണ്ടായത്. സ്‌കൂള്‍ വെക്കേഷന്‍ സമയത്ത് സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികള്‍ മുടിവെട്ടുന്നതിനായാണ് ബാര്‍ബര്‍ ഷോപ്പില്‍ എത്തിയത്. പ്രതി ഓരോരുത്തരായി കുട്ടികളെ അടുത്തിരുത്തി ഭീഷണിപ്പെടുത്തി ലൈംഗിക പീഢനത്തിനിരയാക്കി.കുട്ടികള്‍ രക്ഷിതാക്കളെ ഭയന്ന് വിവരം അന്ന് പറഞ്ഞിരുന്നില്ല. പിന്നീട് സ്‌കൂള്‍ തുറന്ന വേളയില്‍ സഹപാഠികളോട് പങ്കുവയ്ക്കുകയും അവര്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മലയാലപ്പുഴ പോലീസ് കേസെടുത്തത്. ര പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.