Connect with us

Death by drowning

അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

അഞ്ച് പേരാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടത്. മൂന്ന് പേരെ രക്ഷിക്കാനായി.

Published

|

Last Updated

തിരുവമ്പാടി | കോഴിക്കോട് പുല്ലൂരാംപാറ അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി അശ്വന്ത് കൃഷ്ണ (15), തിരുവണ്ണൂർ സ്വദേശി അഭിനവ് (13) എന്നിവരാണ് മരിച്ചത്. കുടുംബസമേതം വെള്ളച്ചാട്ടം കാണാനെത്തിയ 14 അംഗ സംഘത്തിലുള്ളവരായിരുന്നു കുട്ടികൾ.

അഞ്ച് പേരാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടത്. മൂന്ന് പേരെ രക്ഷിക്കാനായി. ശബ്ദം കേട്ട് ഓടിയെത്തിയ ലൈഫ്ഗാർഡ് ആണ് ആദ്യം മൂന്ന് പേരെ രക്ഷിച്ചത്. പിന്നീട് രണ്ട് കുട്ടികളെയും രക്ഷിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.

ഇടക്കിടെ അപകടമുണ്ടാകുന്ന സ്ഥലമാണ് അരിപ്പാറ വെള്ളച്ചാട്ടം. വെള്ളം കുറഞ്ഞ അവസ്ഥയിലും പാറയിലെ വഴുക്കലും പെട്ടെന്ന് മലവെള്ളപ്പാച്ചിൽ വരാനുള്ള സാധ്യതയുമുള്ളതിനാൽ സ്ഥിരം അപകട മേഖലയാണ് ഇവിടം.

---- facebook comment plugin here -----

Latest