Connect with us

Died by drowning

കണ്ണൂരില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

ഏച്ചൂര്‍ മാച്ചേരിയില്‍ ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്

Published

|

Last Updated

കണ്ണൂര്‍ | കുളിക്കുന്നതിനിടെ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ഏച്ചൂര്‍ മാച്ചേരിയില്‍ ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ബഹളം വച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ എത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

 

 

Latest