Connect with us

Kerala

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിലൊരാള്‍ മുങ്ങിമരിച്ചു. നാദാപുരം പാറക്കടവ് ഉമ്മത്തൂരില്‍ ആണ് സംഭവം. പാറക്കടവ് ഉമ്മത്തൂര്‍ കൊയിലോത്ത് മൊയ്തുവിന്റ മകന്‍ മുഹമദ് (13) ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട സുഹൃത്ത് താഴെകണ്ടത്തില്‍ മിസ്ഹബിനെ (13) കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ വൈകീട്ട് ആറോടെ ഉമ്മത്തൂര്‍ സ്‌കൂളിന് സമീപത്തെ പുഴക്കടവില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ മുഹമ്മദിനെ കരയ്ക്കെത്തിച്ച് വടകര ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴോടെ മരിച്ചു.