Connect with us

Kerala

ശാസ്താംപൂവം ആദിവാസി കോളനിയിലെ രണ്ട് കുട്ടികളെ കാണാതായി: ഉള്‍വനത്തില്‍ തിരച്ചില്‍ ഊര്‍ജിതം

ആനയും കാട്ടുപോത്തും നിറഞ്ഞ ഉള്‍വനത്തിലാണ് അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നത്.

Published

|

Last Updated

തൃശ്ശൂര്‍ | തൃശ്ശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ രണ്ട് കുട്ടികളെ കാണാതായതായി പരാതി. പതിഞ്ചുവയസ്സുള്ള സജിക്കുട്ടനെയും എട്ട് വയസ്സുള്ള അരുണ്‍കുമാറിനെയുമാണ് കാണാതായത്. മാര്‍ച്ച് രണ്ടാം തിയ്യതി മുതലാണ് കുട്ടികളെ കാണാതായത്. കുട്ടികളെ കണ്ടെത്താനായി ശാസ്താംപൂവം കോളനിക്ക് സമീപമുള്ള ഉള്‍വനത്തില്‍ പോലീസും വനംവകുപ്പും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

ഇരുവരെയും കാണാതായ ദിവസം വീട്ടുകാരോ ബന്ധുക്കളോ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. ബന്ധുവീടുകളിലും സമീപത്തുള്ള സ്ഥലങ്ങളിലും സ്ഥിരമായി പോകുന്നവരാണ് കുട്ടികള്‍. ഈ കാരണത്താല്‍ കുട്ടികള്‍ തിരിച്ചുവരുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ കുട്ടികള്‍ തിരിച്ചെത്താതെ വന്നതോടെ ഇവര്‍ സമീപ പ്രദേശങ്ങളിലും മറ്റും പരിശോധന നടത്തി. കുട്ടികളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആനയും കാട്ടുപോത്തും നിറഞ്ഞ ഉള്‍വനത്തിലാണ് അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നത്.

വെള്ളിക്കുളങ്ങര പൊലീസിന്റെയും, പരിയാരം, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് ഉള്‍വനത്തില്‍ ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തുന്നത്.