Connect with us

accident death

കനത്ത മഴയില്‍ വീട് തകര്‍ന്ന് കരിപ്പൂരില്‍ രണ്ട് കുട്ടികള്‍ മരിച്ചു

വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു: ഏഴ് മാസവും എട്ട് വയസുമുള്ള കുട്ടികളാണ് മരിച്ചത്

Published

|

Last Updated

മലപ്പുറം | മലബാറിലെങ്ങും തുടരുന്ന കനത്ത മഴയില്‍ മലപ്പുറത്ത് വന്‍ അപകടം. കരിപ്പൂരില്‍ മാതംകുളത്ത് മുഹമ്മദ്കുട്ടി എന്നയാളുടെ വീട് തകര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. മുഹമ്മദ് കുട്ടിയുടെ മകള്‍ സുമയ്യയുടെയും അബുവിന്റെയും മക്കളായ റിസ്വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് മണിക്കാണ് സംഭവം.

സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിന്റെ മതില്‍ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. ഇവരുടെ മാതാപിതാക്കള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

 

 

Latest