Kasargod
നീലേശ്വരത്ത് കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
നീലേശ്വരം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.
നീലേശ്വരം (കാസർകോട്) | ദേശീയപാതയിലെ പടന്നക്കാട് ഐങ്ങോത്ത് കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. നീലേശ്വരം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. മൂന്നു പേർക്ക് ഗുരുതര പരിക്കുണ്ട്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ബനും കൂട്ടിയിടിക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.
---- facebook comment plugin here -----