Connect with us

National

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് രണ്ട് മരണം: 45 പേര്‍ ആശുപത്രിയില്‍

കേന്ദ്രജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തിലാണ് അപകടം

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശിലെ ദാമോയില്‍ കിണറില്‍ നിന്നുള്ള മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു. 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. കേന്ദ്രജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ മണ്ഡലത്തിലാണ് മലിനജലം കുടിച്ച് സാധാരണക്കാര്‍ മരിക്കുന്ന സാഹചര്യമുണ്ടായത്. പ്രായമായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.

2024ഓടെ ഇന്ത്യയിലെ എല്ലാ ഗ്രാമത്തിലും ശുദ്ധജലം എത്തിക്കുമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പാക്കേണ്ട മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെയാണ് ഇത്തരത്തില്‍ മലിനജലം കുടിച്ച് ആളുകള്‍ മരിക്കേണ്ട അവസ്ഥ ഉണ്ടായതെന്ന് ശ്രദ്ധേയമാണ്.

 

---- facebook comment plugin here -----

Latest