Kerala
മലപ്പുറത്തും പത്തനംതിട്ടയിലും വാഹനാപകടം; രണ്ട് മരണം
പത്തനംതിട്ട റാന്നി ചെല്ലക്കാട്ട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം \ സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. മലപ്പുറത്ത് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം വാളക്കുളം സ്വദേശി മുബഷിറയാണ് (35) മരിച്ചത്. ഭര്‍ത്താവ് മന്‍സൂറിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച്ച രാത്രി മലപ്പുറം എടരിക്കോടാണ് സംഭവം. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്തനംതിട്ട റാന്നി ചെല്ലക്കാട്ട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഫിലിപ്പ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.