Kerala
ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് അപകടം; രണ്ടു മരണം, ആറു പേര്‍ക്ക് പരുക്ക്
മേലാര്‍കോട് പുളിഞ്ചുവടിവിനു സമീപമാണ് അപകടമുണ്ടായത്.

ചിറ്റിലഞ്ചേരി | പാലക്കാട് ചിറ്റിലഞ്ചേരിയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. മേലാര്‍കോട് പഴയാണ്ടിത്തറ ബാലസുബ്രഹ്മണ്യനും മറ്റൊരു ബൈക്ക് യാത്രികനുമാണ് മരിച്ചത്.ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.
കാര്‍ യാത്രക്കാരായ നാലു പേര്‍ക്കും വഴിയരികിലെ കലുങ്കില്‍ ഇരിക്കുകയായിരുന്ന മറ്റു രണ്ടുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
മേലാര്‍കോട് പുളിഞ്ചുവടിവിനു സമീപമാണ് അപകടമുണ്ടായത്.ആലത്തൂര്‍ ഭാഗത്തുനിന്ന് നെന്മാറ ഭാഗത്തേക്ക് വരുകയായിരുന്നു കാര്‍.
---- facebook comment plugin here -----