Connect with us

Kerala

തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം.

Published

|

Last Updated

തൃശ്ശൂര്‍  | കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങള്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം.
ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ കണ്ട് മടങ്ങുകയായിരുന്നു കാറിലുള്ളവര്‍.

വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അര്‍ജുന്‍, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരുക്കേറ്റത്.