Connect with us

Kerala

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത നാല് വാഹനാപകടങ്ങളില്‍ 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്

Published

|

Last Updated

പാലക്കാട്  | സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം. പാലക്കാട് നഗരത്തില്‍ താരേക്കാട് സ്വകാര്യ ബസിനടിയില്‍പ്പെട്ടു വയോധിക മരിച്ചു. കൊട്ടേക്കാട് കരിമന്‍കാട് സ്വദേശി ഓമനയാണ് മരിച്ചത്. രാവിലെ 10.40 ഓടെയാണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആലത്തൂര്‍ വണ്ടാഴി വടക്കുമുറിയിലെ ഇഷ്ടിക കളത്തില്‍ മണ്ണ് തട്ടുന്നതിനിടെ ടോറസ് ലോറിക്ക് മുകളിലേക്ക് മറ്റൊരു ടോറസ് മറിഞ്ഞാണ് മറ്റൊരു അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഡ്രൈവര്‍ തൃശ്ശൂര്‍ നടത്തറ മൂര്‍ക്കിനിക്കര സ്വദേശി സച്ചിനാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത നാല് വാഹനാപകടങ്ങളില്‍ 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്

 

---- facebook comment plugin here -----

Latest