Connect with us

National

അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു; തിരുച്ചിറപ്പള്ളിയില്‍ രണ്ട് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ മരിച്ചു

മണൈപ്പാറൈ സ്വദേശികളായ മാണിക്കം, കലൈമാണി എന്നിവരാണ് മരിച്ചത്.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വൈദ്യുതാഘാതമേറ്റ് വൈദ്യുതി വകുപ്പിലെ രണ്ട് ജീവനക്കാര്‍ മരിച്ചു. മണൈപ്പാറൈ സ്വദേശികളായ മാണിക്കം, കലൈമാണി എന്നിവരാണ് മരിച്ചത്. കരാര്‍ ജീവനക്കാരാണ് ഇരുവരും.

തിരുച്ചിറപ്പള്ളി ഒലയൂരിലാണ് സംഭവം. അറ്റകുറ്റപ്പണിക്കിടെ വൈദ്യുത പോസ്റ്റില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

മാണിക്കവും, കലൈമാണിയും പോസ്റ്റില്‍ ജോലിയെടുക്കുന്നുണ്ട് എന്നറിയാതെ ലൈന്‍ ഓണാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് സൂചനയുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.

 

Latest