Kerala
അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
എങ്ങനെയാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍ വീണതെന്ന് വ്യക്തമല്ല
ഇടുക്കി | തൊടുപുഴ-മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.മുട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ മുരിക്കാശേരി തേക്കിന്‍തണ്ട് കൊച്ചുകരോട്ട് ഡോണല്‍ ഷാജി (22),പത്തനംതിട്ട കുന്നിക്കോട് മഞ്ഞക്കാല തവൂര്‍ പളളിക്കിഴക്കേതില്‍ അക്‌സ റെജി (18) എന്നിവരാണ് മരിച്ചത്.
തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
കോളജില്‍നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയാണ് അക്‌സ. ഡോണല്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും. എങ്ങനെയാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍ വീണതെന്ന് വ്യക്തമല്ല.
---- facebook comment plugin here -----