Pathanamthitta
കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് കര്‍ഷകര്‍ക്ക് പരുക്ക്
കോശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ജോണ്‍സനേയും പന്നി അക്രമിച്ചു
അടൂര്‍ | കടമ്പനാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് കര്‍ഷകര്‍ക്ക് പരുക്ക്. കടമ്പനാട് ഗണേശ വിലാസം മുണ്ടപ്പള്ളി വിളയില്‍ ജോണ്‍സണ്‍ (63), മുണ്ടപ്പള്ളി തറയില്‍ വീട്ടില്‍ എം കോശി (64) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
തിങ്കളാഴ്ച രാവിലെ എട്ടിന് കോശി ഗണേശവിലാസത്തിലുള്ള തന്റെ കൃഷിയിടത്തിലേക്ക് പോകുന്ന വഴി പന്നി ആക്രമിക്കുകയായിരുന്നു. കോശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ജോണ്‍സനേയും പന്നി അക്രമിച്ചു.ജോണ്‍സന്റേയും കോശിയുടേയും കാലിനും തുടയിലുമാണ് പരിക്ക്.
കോശിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും ജോണ്‍സനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊതുവെ കാട്ടുപന്നി ശല്യം രൂക്ഷമായ സ്ഥലമാണ് കടമ്പനാട് ഗണേശ വിലാസം.
---- facebook comment plugin here -----