Connect with us

Kerala

കണ്ണൂരില്‍ രണ്ട് വിദ്യാര്‍ഥിനികളെ പുഴയില്‍ കാണാതായി

കാല്‍ വഴുതി പുഴയിലേക്ക് വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടത്

Published

|

Last Updated

കണ്ണൂര്‍ |  വിവാഹമുറപ്പിച്ച സുഹൃത്തിന്റെ വീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥിനികളെ പുഴയില്‍ കാണാതായി. ഇരിട്ടിക്കടുത്ത പടിയൂര്‍ പൂവംകടവിലാണ് സംഭവം. ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളജിലെ വിദ്യാര്‍ഥിനികളായ സൂര്യ, ശഹര്‍ബാന എന്നിവരാണ് ഒഴുക്കില്‍പെട്ടത്.

കാല്‍ വഴുതി പുഴയിലേക്ക് വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടത്. വൈകുന്നേരം അഞ്ചോടെയാണ് സംഭവം.ഇരിട്ടിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂര്‍ പോലീസും സഥലത്തെത്തിയിട്ടുണ്ട്

 

Latest