Kerala
മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു
അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

മലപ്പുറം| മലപ്പുറം അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്.
കുനിയില്‍ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് കുട്ടികള്‍ വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടികള്‍ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
---- facebook comment plugin here -----