Connect with us

Kerala

രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു

റോഡരികിലെ തൊഴിലില്‍ ഏര്‍പ്പെടുന്ന സമയത്താണ് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ പിക്കപ്പ് ഇടിച്ചത്.

Published

|

Last Updated

കണ്ണൂര്‍ | ഏഴിമലയില്‍ രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ലോറിയിടിച്ച് മരിച്ചു. ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്.

നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡരികിലെ തൊഴിലില്‍ ഏര്‍പ്പെടുന്ന സമയത്താണ് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ പിക്കപ്പ് ഇടിച്ചത്. ആദ്യം റോഡരികിലെ മരത്തില്‍ ഇടിക്കുകയും സമീപത്ത് ജോലി ചെയ്തിരുന്ന മൂന്നു തൊഴിലാളികളുടെ ദേഹത്ത് കയറുകയുമായിരുന്നു.

രണ്ടുപേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാള്‍ പരുക്കേറ്റ് ചികിത്സയിലാണ്.

 

Latest