Connect with us

Kerala

കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

മുര്‍ഷിദാബാദ് ടെസിങ്പുര്‍ ഗ്രാമത്തില്‍ നിന്നുള്ള അംജാദ് മോണ്ടേല്‍(32), മിറജുല്‍ ഇസ്ലാം (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അംജാദിന്റെ പക്കല്‍ നിന്നും 53 ഗ്രാം കഞ്ചാവ് പിടികൂടി.

Published

|

Last Updated

കോന്നി | കോന്നി എലിയറയ്ക്കല്‍ കാളാഞ്ചിറയില്‍ നിന്ന് കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് ടെസിങ്പുര്‍ ഗ്രാമത്തില്‍ നിന്നുള്ള അംജാദ് മോണ്ടേല്‍(32), മിറജുല്‍ ഇസ്ലാം (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അംജാദിന്റെ പക്കല്‍ നിന്നും 53 ഗ്രാം കഞ്ചാവ് പിടികൂടി.

അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കള്‍ വ്യാപകമായി എത്തുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവി കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. കോന്നി ചൈനമുക്കിലാണ് ഇവരുടെ താമസം.

ഡാന്‍സാഫ് നോഡല്‍ ഓഫീസര്‍ നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി. കെ എ വിദ്യാധരന്റെ മേല്‍നോട്ടത്തില്‍, എസ് ഐ. അജി സാമുവല്‍, കോന്നി എസ് ഐ. സജു എബ്രഹാം, ഡാന്‍സാഫ് അംഗങ്ങളായ എ എസ് ഐ. അജി കുമാര്‍, സി പി ഒമാരായ മിഥുന്‍ കെ ജോസ്, ബിനു, സുജിത്, അഖില്‍, ശ്രീരാജ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Latest