Connect with us

National

പ്രവര്‍ത്തകര്‍ക്കായി രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകള്‍; സുതാര്യ വോട്ടെണ്ണല്‍ ഉറപ്പാക്കാന്‍ സന്നാഹവുമായി കോണ്‍ഗ്രസ്സ്

സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ വീഡിയോ പങ്കിടാന്‍ നിര്‍ദേശം. ഡല്‍ഹിയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിനായി പ്രത്യേക സംഘം.

Published

|

Last Updated

ന്യൂഡല്‍ഹി | സുതാര്യമായ വോട്ടെണ്ണല്‍ ഉറപ്പാക്കാന്‍ സന്നാഹവുമായി കോണ്‍ഗ്രസ്സ്. പ്രവര്‍ത്തകര്‍ക്കായി രണ്ട് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പാര്‍ട്ടി പുറത്തിറക്കി.

സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ വീഡിയോ പങ്കിടാന്‍ നേതൃത്വം നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തര നിയമ നടപടികള്‍ക്കും പ്രത്യേക സംഘത്തെ നിയോഗിച്ചു.

Latest