Connect with us

Kerala

തോരാതെ പെയ്ത മഴയില്‍ കോട്ടൂരില്‍ രണ്ട് വീടുകള്‍ തകര്‍ന്നു

കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Published

|

Last Updated

തിരുവനന്തപുരം|കഴിഞ്ഞ ദിവസം തോരാതെ പെയ്ത മഴയില്‍ കോട്ടൂരില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. കോട്ടൂര്‍ കടമാന്‍കുന്ന് ജലാലിന്റെ വീട് മഴയില്‍ തകര്‍ന്നു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പച്ചക്കട്ട കെട്ടിയ വീട് ചോര്‍ന്നൊലിച്ച നിലയിലായിരുന്നു. മഴ കനത്തതോടെ വീടിന്റ മുന്‍ വശവും ഇടതു വശവും പൂര്‍ണ്ണമായും ഇടിഞ്ഞു വീഴുകയായിരുന്നു.

തൊട്ടു താഴെ താമസിച്ചിരുന്ന മുബീനയുടെ വീടിലേക്കാണ് ഒരു വശത്തെ ചുമര്‍ പൂര്‍ണമായും തകര്‍ന്നു വീണത്. ഇതോടെ മുബീനയുടെ വീടിന്റെ മുന്‍വശം തകര്‍ന്നു. തലനാരിഴക്കാണ് ഇരു വീട്ടിലുള്ളവരും രക്ഷപ്പെട്ടത്. പൂര്‍ണ്ണമായും തകര്‍ന്ന ഈ വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

മലയോര മേഖലയാണ് കോട്ടൂര്‍. പ്രദേശത്ത് മഴക്കെടുതി ഭീഷണി നിലനില്‍ക്കുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കോട്ടൂരില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്നും ഈ രണ്ട് കുടുംബങ്ങളെയും അവിടേക്ക് മാറ്റാനുള്ള തീരുമാനം ഗ്രാമപഞ്ചയത്ത് അടിയന്തിരമായി കൈകൊള്ളുമെന്നും കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

 

 

 

Latest