Uae
ദുബൈയിൽ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
ഇരുവരും ജോലി ചെയ്തിരുന്ന ബേക്കറിയിൽ നടന്ന ആക്രമണത്തിലാണ് മരണം സംഭവിച്ചത്.

ദുബൈ | തെലങ്കാനയിൽ നിന്നുള്ള രണ്ട് പേർ ദുബൈയിൽ കൊല്ലപ്പെട്ടു.നിർമൽ ജില്ലയിലെ സോൻ ഗ്രാമത്തിൽ നിന്നുള്ള അഷ്ടപു പ്രേംസാഗർ (35) ആണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിസാമാബാദ് ജില്ലയിൽ നിന്നുള്ള ശ്രീനിവാസ് ആണ് മരിച്ച രണ്ടാമത്തെയാളെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി വ്യക്തമാക്കി.
ഇരുവരും ജോലി ചെയ്തിരുന്ന ബേക്കറിയിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഇയാളെ സാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----