Saudi Arabia
സഊദിയിലെ തബൂക്കിൽ വാഹനാപകടം: രണ്ട് ഇന്ത്യക്കാർ മരിച്ചു
മരിച്ചവരിൽ ഒരാൾ മലപ്പുറം ഐക്കര പടി സ്വദേശിയും മറ്റൊരാൾ രാജസ്ഥാൻ സ്വദേശിയുമാണ്

ദമാം| സഊദി അറേബ്യയിലെ തബൂക്ക് ദുബയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം.
മലപ്പുറം ഐക്കരപ്പടി വെണ്ണായൂര്‍ സ്വദേശി കുറ്റിത്തൊടി ഷെഫിന്‍ മുഹമ്മദ് (26),രാജസ്ഥാന്‍ സ്വദേശി ഇര്‍ഫാന്‍ അഹമ്മദ് (52) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
തബൂക്ക് ദുബയിലേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ച വാന്‍ ലോറിക്ക് പിറകില്‍ ഇടിച്ചാണ് അപകടം.മൃതദേഹങ്ങള്‍ ദുബ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
---- facebook comment plugin here -----