Connect with us

International

ഇറാനില്‍ സുപ്രീം കോടതിക്ക് സമീപം രണ്ട് ജഡ്ജിമാര്‍ വെടിയേറ്റ് മരിച്ചു

ജഡ്ജിയുടെ അംഗരക്ഷകനും വെടിയേറ്റു. വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായി റിപോര്‍ട്ട്

Published

|

Last Updated

ടെഹ്‌റാന്‍ | ഇറാനില്‍ സുപ്രീം കോടതിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് ജഡ്ജിമാര്‍ കൊല്ലപ്പെട്ടു. മറ്റൊരു ജഡ്ജിക്ക് പരുക്കേറ്റതായും ജുഡീഷ്യറിയുടെ മീസാന്‍ ന്യൂസ് വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു. പരുക്കേറ്റ ജഡ്ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ജഡ്ജിയുടെ അംഗരക്ഷകനും വെടിയേറ്റു. വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായാണ് റിപോര്‍ട്ട്.

ജഡ്ജിമാരായ ആയത്തുല്ല മൊഹമ്മദ് മൊഗീസെ, ഹൊജാതുസ്‌ലം അലി റസിനി എന്നിവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ തടവുകാരുടെ വിചാരണക്ക് നേതൃത്വം നല്‍കിയയാളാണ് മൊഹമ്മദ് മൊഗീസെ.

കൊലപാതകത്തിന് പിന്നിലെ കാരണം അജ്ഞാതമാണ്. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് കുര്‍ദിഷ് വനിതാ ആക്റ്റിവിസ്റ്റ് പക്ഷാന്‍ അസീസിയുടെ വധശിക്ഷ ഇറാന്‍ സുപ്രീം കോടതി ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെ ഐക്യരാഷ്ട്ര സഭയടക്കം രംഗത്തുവന്നിരുന്നു.

 


---- facebook comment plugin here -----