adoor accident
പത്തനംതിട്ടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
അഞ്ച് പേര്‍ക്ക് പരുക്ക്: പുലര്‍ച്ചെ രണ്ടിന് അടൂര്‍ ഏനാത്തായിരുന്നു അപകടം
പത്തനംതിട്ട | ജില്ലയിലെ അടൂര്‍ ഏനാത്ത് പുതുശ്ശേരിഭാഗത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് കാറില്‍ യാത്ര ചെയ്തിരുന്ന ആറ്റിങ്ങല്‍ സ്വദേശി വലംപിരിപിള്ളി മഠത്തില്‍ രാജശേഖരന്‍ ഭട്ടതിരി (66) ഭാര്യ ശോഭ (62) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മകന്‍ നിഖില്‍ രാജ് (32), എതിര്‍ കാറിലുണ്ടായിരുന്ന ചടയമംഗലം അനസ് (26) മേലേതില്‍ വീട്ടില്‍ ജിതിന്‍ (26), അജാസ് മന്‍സില്‍ അജാസ് (25) , പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് (23) എന്നിവരെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ നിഖില്‍ രാജ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ അടൂര്‍ താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടന്‍ നാട്ടുകാരെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് അഗ്നിശമന വിഭാഗമെത്തി റോഡില്‍ ചിതറി കിടന്ന ചില്ലുകള്‍ വെള്ളം പമ്പ് ചെയ്ത് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.