Kerala
വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
മരിച്ചവരില്‍ ഒരാള്‍ അമേരിക്കയില്‍ നിന്നും വരികയായിരുന്ന യുവാവും
കോഴിക്കോട് | വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അമേരിക്കയില്‍ നിന്നും വരികയായിരുന്ന ന്യൂമാഹി സ്വദേശി ഷിജില്‍ (40), കാര്‍ ഡ്രൈവര്‍ തലശ്ശേരി സ്വദേശി ജൂബി (38) എന്നിവരാണ് മരിച്ചത
ബുധനാഴ്ച രാവിലെ 6.45 നായിരുന്നു അപകടം. ചരക്കുകയറ്റി തലശ്ശേരി ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇടിയെത്തുടര്‍ന്ന് റോഡരികിലെ വെള്ളക്കുഴിയിലേക്ക് കാര്‍ പതിക്കുകയായിരുന്നു.
---- facebook comment plugin here -----