National
യുപിയില്‍ വിവാഹ ഒരുക്കത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു രണ്ട് മരണം
ആഗ്രയിലെ സിക്കന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കെകെ നഗര്‍ പ്രദേശത്താണ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്.
ആഗ്ര| വിവാഹ ഒരുക്കത്തിനിടെ എല്‍പിജി സിലിണ്ടറിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ വെന്തുമരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സിക്കന്ദ്രയിലാണ് സംഭവം.
ആഗ്രയിലെ സിക്കന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കെകെ നഗര്‍ പ്രദേശത്താണ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. സംഭവത്തില്‍ പരിക്കേറ്റയാള്‍ ആഗ്രയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗ്യാസ് സിലിണ്ടറിന്റെ പിന്‍ അയഞ്ഞതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹരിപര്‍വത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മായങ്ക് തിവാരി പറഞ്ഞു.
മരിച്ച ലീല, ഷീല എന്നിവര്‍ ആഗ്രയിലെ നാഗ്ല ബുഡി സ്വദേശികളാണ്. ഇവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം നിയമനടപടി സ്വീകരിക്കുമെന്നും എസിപി പറഞ്ഞു.