Connect with us

National

അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയാണ്

Published

|

Last Updated

ഇറ്റാനഗര്‍ | അരുണാചല്‍ പ്രദേശിലെ പഞ്ചാബി ധാബക്ക് സമീപം കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. തകര്‍ന്ന വീടിനുള്ളില്‍ ഒരു യുവതി ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് എസ് പി ജിമ്മി ചിരം പറഞ്ഞു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും യുവതിയുടെ അവസ്ഥ എന്താണെന്ന് ഇതുവരെ അറിവായിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും എസ് പി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയാണ്. പല ജില്ലകളിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടുത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നഹര്‍ലാഗൂണിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂള്‍, ബന്ദേര്‍ദേവയിലെ നിക്കും നിയ ഹാള്‍ എന്നിവ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളായി തുറന്നിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

 

Latest