National
അസമില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു
മാര്‍ച്ച് 17 വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഗുവാഹത്തി| അസമില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മാര്‍ച്ച് 17 വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു.
ദരാംഗിലെ ഖാര്‍പോരി ഗ്രാമത്തിലെ മജുറുദ്ദീന്‍ (60), ഗുവാഹത്തിയിലെ സത്ഗാവ് മേഖലയില്‍ മംമ്താ ബീഗം (13) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചതെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ)അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളില്‍ ഗുവാഹത്തിയില്‍ ആലിപ്പഴവര്‍ഷത്തോടുകൂടിയ നേരിയ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഗുവാഹത്തി മെട്രോളജിക്കല്‍ സെന്റര്‍ അറിയിച്ചു.