Connect with us

Kerala

പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ആമാശയത്തില്‍ നിന്നും രണ്ടുകിലോ മുടി ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ വൈ ഷാജഹാന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

Published

|

Last Updated

കോഴിക്കോട് | പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ആമാശയത്തില്‍ നിന്നും രണ്ടുകിലോയോളം തൂക്കമുള്ള മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്.  ആമാശയത്തിന്റെ അതേ രൂപത്തില്‍ 30 സെന്റീമീറ്റര്‍ നീളത്തിലും 15 സെന്റീമീറ്റര്‍ വീതിയിലുമാണ് മുടിക്കെട്ട് ഉണ്ടായിരുന്നത്. സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ വൈ ഷാജഹാന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

അമിത ആകാംക്ഷയും അമിതസമ്മര്‍ദവുമുള്ള കുട്ടികളിലും ചെറുപ്പക്കാരിലും, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ കാണുന്ന അവസ്ഥയാണിത്. പലകാലങ്ങളിലായി കടിക്കുകയും വിഴുങ്ങുകയും ചെയ്ത തലമുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് ആഹാരാംശവുമായി ചേര്‍ന്ന് ട്യൂമറായി മാറുന്ന അവസ്ഥ. ട്രൈക്കോബിസയര്‍ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം.

ശസ്ത്രക്രിയക്കുശേഷം കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Latest