Uae
നിയമങ്ങൾ ലംഘിച്ചു; രണ്ട് കിച്ചണുകൾ അടച്ചുപൂട്ടി
റമസാൻ ആരംഭിക്കുന്നതിന് മുമ്പ് ആരംഭിച്ച പരിശോധനാ സന്ദർശനങ്ങൾ നിലവിൽ നടന്നുവരികയാണ്.

ഷാർജ| ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഷാർജ മുനിസിപ്പാലിറ്റി രണ്ട് കിച്ചണുകൾക്കെതിരെ നടപടി എടുത്തു. നിശ്ചിത ആവശ്യകതകൾ പാലിക്കാതിരിക്കുകയും ഉപഭോക്തൃ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ലംഘനങ്ങൾ നടത്തുകയും ചെയ്തതിനാണ് ഇവക്കെതിരെ അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചത്.
റമസാൻ ആരംഭിക്കുന്നതിന് മുമ്പ് ആരംഭിച്ച പരിശോധനാ സന്ദർശനങ്ങൾ നിലവിൽ നടന്നുവരികയാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി റമസാനിലുടനീളം ഭക്ഷ്യ ഔട്ട്‌ലെറ്റുകളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
എമിറേറ്റിലെ എല്ലാ ബിസിനസുകൾക്കും ശുചിത്വത്തിലും സുരക്ഷിതമായ ഭക്ഷണം തയ്യാറാക്കലിലും പരിശീലനം നൽകുന്ന ഷാർജ ഫുഡ് സേഫ്റ്റി പ്രോഗ്രാം മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്. എല്ലാ ഔട്ട്‌ലെറ്റുകളും അംഗീകൃത ഭക്ഷ്യ സുരക്ഷാ മാനേജ്‌മെന്റ്സിസ്റ്റം നടപ്പിലാക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കും.
---- facebook comment plugin here -----