Connect with us

Kerala

എം ഡി എം എയും കഞ്ചാവുമായി രണ്ട് കൊല്ലം സ്വദേശികള്‍ അറസ്റ്റില്‍

കൊല്ലം പരവൂര്‍ സ്വദേശികളായ ഒഴുകുപാറ ചിറക്കര ഉണ്ണി നിവാസില്‍ ഹരീഷ് (33), ഒഴുകുപാറ ചിറക്കര കുന്നുവിള വീട്ടില്‍ രതീഷ് (30) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

ഏനാത്ത് | എം ഡി എം എയും കഞ്ചാവുമായി കൊല്ലം സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്വദേശികളായ ഒഴുകുപാറ ചിറക്കര ഉണ്ണി നിവാസില്‍ ഹരീഷ് (33), ഒഴുകുപാറ ചിറക്കര കുന്നുവിള വീട്ടില്‍ രതീഷ് (30) എന്നിവരെയാണ് പത്തനംതിട്ട ഡാന്‍സാഫ് സംഘവും ഏനാത്ത് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

0.750 ഗ്രാം എം ഡി എം എ, എട്ട് ഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇന്ന് എം സിറോഡില്‍ ഏനാത്ത് ജങ്ഷനു സമീപം വച്ച് സ്‌കൂട്ടറില്‍ വരുകയായിരുന്ന പ്രതികളെ ജില്ലാ പോലീസ് മേധാവി അജിത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏനാത്ത് സി ഐ. വിഷ്ണു, എസ് ഐ. രാജേഷ്, എ എസ് ഐ. രവികുമാര്‍, എസ് ഐ. രാജേഷ്, സി പി ഒമാരായ മുജീബ്, സുനില്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

 

 

Latest