Connect with us

Ongoing News

സഊദിയില്‍ വാഹനാപകടം; രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു

ഒമാനില്‍ നിന്ന് ഉംറക്ക് പുറപ്പെട്ട കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്

Published

|

Last Updated

മസ്‌കത്ത് | ഒമാനില്‍ നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട കുടുംബം അപകടത്തില്‍ പെട്ട് കുട്ടികള്‍ അടക്കം മൂന്ന് പേര് മരിച്ചു.

രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍ എസ് സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, മിസ്അബ് കൂത്തുപറമ്പ് എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് സൗദിയിലെ ബത്തയില്‍ വെച്ച് ഞായറാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്.

ശിഹാബിന്റെ ഭാര്യ ശഹല (30), മകള്‍ ആലിയ (7), മിസ്അബിന്റെ മകന്‍ ദക്വാന്‍ (6)എന്നിവരാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യയും മറ്റു മക്കളും സൗദിയിലെ കുഫൂഫ് കിംഗ് ഫഹദ് ഹോസിപിറ്റലില്‍ ചികിത്സയിലാണ്.

 

---- facebook comment plugin here -----

Latest