National
മംഗളൂരുവില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
ലോഹിക് നഗറിലെ താമസസ്ഥലത്തുനിന്നും പമ്പുവെല്ലില്‍ ചായകുടിക്കാന്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

മംഗളൂരു | മംഗളൂരു എസ് കെ എസ് ജങ്ഷനില്‍ ബൈക്ക് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. പിണറായി പാറപ്രം കീര്‍ത്തനയില്‍ ടി എം സങ്കീര്‍ത്ത് (23), കയ്യൂര്‍ പലോത്ത് കൈപ്പക്കുളത്തില്‍ സി ധനുര്‍വേദ് (20) എന്നിവരാണ് മരിച്ചത്.
ലോഹിക് നഗറിലെ താമസസ്ഥലത്തുനിന്നും പമ്പുവെല്ലില്‍ ചായകുടിക്കാന്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.ബൈക്കിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.പരുക്കേറ്റ ഉടനെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം ആറാളിമൂട് പത്താംകല്ല് ഉപാസനയില്‍ സിബി സാം കഴുത്തിനു പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----