Connect with us

National

കര്‍ണാടകയില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ ബൈക്കില്‍ ബസ്സിടിച്ചു മരിച്ചു

ചിത്രദുര്‍ഗയില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ചാണ് കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22), അല്‍ത്താഫ് (22) എന്നിവര്‍ മരിച്ചത്.

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു. ചിത്രദുര്‍ഗയില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ചാണ് കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22), അല്‍ത്താഫ് (22) എന്നിവര്‍ മരിച്ചത്.

കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ എസ് ജെ എം നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. റംസാന്‍ നോമ്പ് എടുക്കുന്നതിന് അത്താഴം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്.

ചിത്രദുര്‍ഗ ജെ സി ആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചാണ് അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

 

Latest