National
ദിണ്ടിഗലില്‍ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടം; രണ്ട് മലയാളി സ്ത്രീകള്‍ മരിച്ചു
അപകടസമയത്ത് പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്
ചെന്നൈ | ദിണ്ടിഗലില്‍ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മലയാളി സ്ത്രീകള്‍ക്ക് ദാരുണാന്ത്യം.കോഴിക്കോട് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്.
അപകടസമയത്ത് പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുന്നതിനിടെ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍ വച്ചായിരുന്നു അപകടം.നിയന്ത്രണം നഷ്ടമായതോടെ കാര്‍ കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.രണ്ടുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
---- facebook comment plugin here -----