Kerala
ബെംഗളൂരുവില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു
മലപ്പുറം, കൊല്ലം സ്വദേശികളാണ് മരിച്ചത്

ബെംഗളൂരു | ബെംഗളൂരു ബന്നാര്‍ഘട്ടയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിലേക്ക് മാറ്റി. മലപ്പുറം നിലമ്പൂര്‍ സ്വദേശിയും എം ബി എ വിദ്യാര്‍ഥിയുമായ അര്‍ശ് പി ബശീര്‍, ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി മുഹമ്മദ് ശാഹക്ക് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11ഓടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. രണ്ട് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. മരിച്ച അര്‍ശ് പി ബശീര്‍ നിലമ്പൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി എം ബശീറിന്റെ മകനാണ്.
---- facebook comment plugin here -----