Kerala
ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു
ഗുരുതര പരുക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം | കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മരണം.കൊണ്ടോട്ടി രജിസ്‌ട്രേഷന്‍ കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലറുമാണ് കൂട്ടിയിടിച്ചത്.ഇന്ന് രാവിലെയാണ് സംഭവം.
കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു.ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഗുണ്ടല്‍പേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്.
---- facebook comment plugin here -----