International
യു എ ഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി
എ മുഹമ്മദ് റിനാഷ്, പി വി മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് യു എ ഇ നടപ്പാക്കിയത്

അബുദാബി | യു എ ഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ മുഹമ്മദ് റിനാഷ്, പി വി മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് യു എ ഇ നടപ്പാക്കിയത്. വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചതാണിത്. രണ്ട് പേരെയും കൊലപാതക കുറ്റത്തിനാണ് വധ ശിക്ഷയ്ക്ക് വിധിച്ചത്.
യു എ ഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയാണ് കേസ്. മുരളീധരന്‍ ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്. സാധ്യമായ എല്ലാ നിയമ സഹായവും നല്‍കിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വധശിക്ഷ നടപ്പാക്കിയ വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സൗകര്യം ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.
---- facebook comment plugin here -----