Connect with us

National

ഒഡീഷയില്‍ സുരക്ഷാ സൈന്യവുമായുള്ള ഏറ്റ്മുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുരക്ഷാ സേന മാലിപാടാര്‍, അടല്‍ഗുഡ, ബദില്‍പഹാഡ് വനമേഖലകളില്‍ പരിശോധന നടത്തുന്നതിനിടെ അപ്രതീക്ഷിതമായി വെടിവയ്പുണ്ടായെന്നാണ് പോലീസ് പറയുന്നത്.

Published

|

Last Updated

കോരാപുട്ട്  | ഒഡീഷയിലെ കോരാപുട്ട് ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെങ്കിലും കൊല്ലപ്പെട്ടതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്നലെ രാത്രിയില്‍ കോരാപുട്ട് ജില്ലയിലെ ബൈപാരിഗുഡ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലത്താണ് ഏറ്റ്മുട്ടലുണ്ടായത്.

അജ്ഞാതരായ രണ്ട് പുരുഷ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ചില സാമഗ്രികള്‍ക്കൊപ്പം കണ്ടെത്തിയെന്ന് സംഭവശേഷം ഡിഐജി രാജേഷ് പണ്ഡിറ്റ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഏറ്റുമുട്ടലില്‍ നിരവധി മാവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടാകുമെന്നും ഡിഐജി കൂട്ടിച്ചേര്‍ത്തു.

എലൈറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (എസ്ഒജി) ഉദ്യോഗസ്ഥരും ജില്ലാ പോലീസും അടങ്ങുന്ന സുരക്ഷാ സേന മാലിപാടാര്‍, അടല്‍ഗുഡ, ബദില്‍പഹാഡ് വനമേഖലകളില്‍ പരിശോധന നടത്തുന്നതിനിടെ അപ്രതീക്ഷിതമായി വെടിവയ്പുണ്ടായെന്നാണ് പോലീസ് പറയുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ മാവോയിസ്റ്റുകള്‍ പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്നും സ്വയം പ്രതിരോധത്തിനായി എസ്ഒജി ടീം നടത്തിയ വെടിപ്പെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയായിരുന്നെന്നും പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. തിരച്ചിലില്‍ മൂന്ന് നാടന്‍ തോക്കുകള്‍, രണ്ട് മാവോയിസ്റ്റ് യൂണിഫോമുകള്‍, അഞ്ച് ഡിറ്റണേറ്ററുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍, ഒഴിഞ്ഞ ബുള്ളറ്റ് കേസുകള്‍ തുടങ്ങിയവ കണ്ടെടുത്തു

Latest