Kerala
കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പോലീസിന്റെ പിടിയിൽ; സംസ്ഥാനത്തെ കേസുകളുമായി ബന്ധമില്ല
തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപുള്ളികളാണ് ഇരുവരും. പ്രതികളെ നാഗര്‍കോവില്‍ പോലീസിന് കൈമാറും.
ആലപ്പുഴ | കുറുവ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍.തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപുള്ളികളാണ് ആലപ്പുഴ മണ്ണാഞ്ചേരി പോലീസിന്റെ പിടിയിലായത്.
ഇടുക്കി രാജകുമാരിയില്‍ നിന്നാണ് കറുപ്പയ്യയെയും നാഗരാജുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് നിലവില്‍ കേരളത്തില്‍ കേസുകള്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇരുവരെയും. പ്രതികളെ നാഗര്‍കോവില്‍ പോലീസിന് കൈമാറും.
---- facebook comment plugin here -----