Connect with us

Kerala

യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം;നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍

സംഭവം കണ്ട് നാട്ടുകാര്‍ ദിനേശിനെ പിടികൂടി തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ മാഹീന്‍ സ്ഥലത്ത് നിന്നും ഓടിപ്പോയി

Published

|

Last Updated

പത്തനംതിട്ട  | ബിരുദ വിദ്യാര്‍ഥിനിയക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തുകയും, പിന്തുടര്‍ന്ന് ഭയപ്പെടുത്തുകയും, അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോട്ടാങ്ങല്‍ ഭഗവതി കുന്നേല്‍വീട്ടില്‍ ബി ആര്‍ ദിനേശ്(35), കോട്ടാങ്ങല്‍ എള്ളിട്ട മുറിയില്‍ വീട്ടില്‍ മാഹീന്‍( 30) എന്നിവരെയാണ് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ വിദ്യാര്‍ഥിനി വീട്ടിലേക്ക് നടന്നു പോകുന്ന വഴി ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സംഭവം. പിന്നാലെയെത്തി പ്രത്യേകശബ്ദം പുറപ്പെടുവിപ്പിച്ച പ്രതികള്‍, കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുകയും മറ്റും ചെയ്തപ്പോള്‍ യുവതി ശ്രദ്ധിക്കാതെ നടന്നു. ബസ് സ്റ്റാന്‍ഡിനു പിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയപ്പോള്‍ പിന്തുടര്‍ന്ന് ഒന്നാം പ്രതി ദിനേശ് കൈലി മാറ്റി നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ദിനേശിനെ പിടികൂടി തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ മാഹീന്‍ സ്ഥലത്ത് നിന്നും ഓടിപ്പോയി. തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചലിനൊടുവില്‍ വള്ളച്ചിറയില്‍ വച്ച് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരും വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായി. 2023 ല്‍ പെരുമ്പെട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത സ്ത്രീധന പീഡന, ദേഹോപദ്രവകേസ് ഉള്‍പ്പെടെ 10 കേസുകളില്‍ പ്രതിയാണ് ദിനേശ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നതിന് വെണ്മണി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും ഉള്‍പ്പെടുന്നു. മണിമല, കറുകച്ചാല്‍, പെരുമ്പെട്ടി എന്നിവടങ്ങളിലാണ് മറ്റ് കേസുകളുള്ളത്. കഞ്ചാവ് ബീഡി വലിച്ചതിന് എടുത്ത രണ്ട് കേസുകള്‍ ഉള്‍പ്പെടെ പെരുമ്പെട്ടി, മണിമല സ്റ്റേഷനുകളിലെടുത്ത 5 കേസുകളില്‍ പ്രതിയായിട്ടുണ്ട് മാഹീന്‍.

 

---- facebook comment plugin here -----

Latest